നാവിക സേനയുടെ ആകാശനിരീക്ഷണ സംഘത്തില്‍ ഇനി വനിതാ സാനിധ്യവും

Web Desk
Posted on September 21, 2020, 5:37 pm

നാവിക സേനയുടെ ആകാശനിരീക്ഷണ സംഘത്തില്‍ ഇനി വനിതാ സാനിധ്യവും. ചരിത്രത്തിലാധ്യമായാണ് വനിതകള്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍വഴിയുള്ള നിരീക്ഷണ സംഘത്തില്‍ ചുമതലവഹിക്കുന്നത്. യുദ്ധക്കപ്പലുകളില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ നിരീക്ഷണ സംഘത്തിലാണ് രണ്ട് വനിതകള്‍ ഇടംനേടിയത്. സബ് ലെഫ്റ്റനന്റ് (എസ്എല്‍ടി) കുമുദിനി ത്യാഗി, എസ്എല്‍ടി റിതി സിംഗ് എന്നിവരാണ് 17 അംഗ ആകാശനിരീക്ഷണ സംഘത്തില്‍ ഇടംനേടിയത്. അവശ്യഘട്ടത്തില്‍ യുദ്ധക്കപ്പലുകളില്‍ നിന്ന പറന്നുയര്‍ന്ന് ആകാശനിരീക്ഷണം നടത്തി വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് കൈമാറുകയെന്നതാണ് ഇവരുടെ ജോലി.

നാവിക സേനയില്‍ വനിതാ സാനിധ്യമുറപ്പാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ചുമതലകളിലേയ്ക്ക് കൂടി സ്ത്രീകളെ പരിഗണിക്കുന്നത്. ദക്ഷിണ മേഖല നാവക സേന ആസ്ഥനമായ ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ വനിതകള്‍ അടക്കമുള്ള സംഘം പരിശീലനം പൂര്‍ത്തിയാക്കി ബിരുദം കരസ്ഥമാക്കി. ചടങ്ങില്‍ ചീഫ് സ്റ്റാഫ് ഓഫീസര്‍ (പരിശീലനം) റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ബിരുദധാരികളായ ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകളും ചിഹ്നങ്ങളും സമ്മാനിച്ചു.

ചടങ്ങില്‍ ക്വാളിഫൈഡ് നാവിഗേഷന്‍ ഇന്‍സ്ട്രക്ടര്‍മാരായി ബിരുദം നേടിയ മറ്റ് ആറ് ഉദ്യോഗസ്ഥര്‍ക്ക് (ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് അഞ്ച് പേരും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നുള്ള മറ്റൊരാളും) പുരസ്‌കാരം കൈമാറി. ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന അധ്യായമാണ് വനിതകളുടെ പുതിയ നിയോഗത്തിലൂടെ സാധ്യമായതെന്ന് റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥരെ ഇന്ത്യന്‍ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും വിമാനവാഹിനി കപ്പലുകളില്‍ പുതിയ ധൗത്യത്തിന് നിയോഗിക്കും.

Eng­lish sum­ma­ry; Women are  longer on the Navy’s aer­i­al sur­veil­lance team

You may also like this video;