September 28, 2022 Wednesday

Related news

September 24, 2022
September 22, 2022
August 20, 2022
August 19, 2022
August 16, 2022
August 16, 2022
August 4, 2022
July 28, 2022
July 28, 2022
July 26, 2022

മയക്കുമരുന്ന് നൽകി ലൈം ഗി ക ചൂഷണം; രണ്ടാനമ്മ പിടിയിൽ

Janayugom Webdesk
ആഗ്ര
September 9, 2020 5:04 pm

പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗികമായി ചൂഷണം ചെയ്ത രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. മൂന്ന് പെൺകുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്ന 47കാരിയെ ആണ് അലിഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭർത്താവിന്റെ ആദ്യ ഭാര്യയിലെ പെൺകുട്ടികളെയാണ് ഇവർ ലൈം​ഗികമായി ചൂഷണം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി അവാസനത്തോടെയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 47 കാരിയെ പെൺകുട്ടികളുടെ പിതാവ് വിവാഹം കഴിക്കുന്നത്. പെൺകുട്ടികളുടെ അമ്മ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മരിച്ചിരുന്നു.

നഴ്സാണണെന്നായിരുന്നു യുവതി എല്ലാവരോടും പറഞ്ഞിരുന്നത്. ആരോഗ്യ സംരക്ഷണത്തിനാണെന്ന് പറഞ്ഞ് ഇവർ തങ്ങൾക്ക് ഗുളികകൾ തരാറുണ്ടെന്നും ഇതിന് പിന്നാലെ തങ്ങളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാറുമുണ്ടെന്നുമാണ് മൂത്ത പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

മരുന്ന് കഴിച്ചാൽ മയക്കം വരും, ഇതിന് പിന്നാലെ അവർ ഞങ്ങളെ ഉപദ്രവിക്കും- പെൺകുട്ടി പറയുന്നു. കൂടാതെ അശ്ലീല സിനിമകൾ കാണാനും അടുത്തിരിക്കാനും നിർബന്ധിക്കുമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ രണ്ടാനമ്മയ്ക്കതെരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് അലിഗഡ് പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry; women arrest­ed for sex ual­ly har­ras­ing in up

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.