September 28, 2022 Wednesday

Related news

September 28, 2022
September 5, 2022
August 31, 2022
August 24, 2022
August 24, 2022
August 21, 2022
August 21, 2022
August 20, 2022
August 17, 2022
August 12, 2022

ഷോപ്പിംഗ് മാളില്‍ യുവനടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

Janayugom Webdesk
കൊച്ചി
December 18, 2020 11:14 am

കൊച്ചി നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളിയില്‍ യുവനടിക്ക് നേരെ അക്രമണം നടന്ന സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. മാളില്‍ വച്ച് രണ്ട് യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് വിവരം ഇന്നലെ രാത്രി നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കുടുംബവുമൊത്ത് ഷോപ്പിങ് മാളില്‍ എത്തിയ നടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും തുടര്‍ന്ന് ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നതായി നടി പറയുന്നു. 

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനില്ലെന്ന് നടിയും കുടുംബവും വ്യക്തമാക്കി. അതേ സമയം വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകി. നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങൾ ചോദിച്ചറിയുമെന്നും എംസി ജോസഫൈൻ പറഞ്ഞു. 

ENGLISH SUMMARY:women com­mis­sion take action against case of vio­lence to young actress in a shop­ping mall
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.