അധ്യാപിക സായി ശ്വേതയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച അഭിഭാഷകൻ ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാ കമ്മീഷൻ റിപ്പോര്‍ട്ട് തേടി. ശ്രീജിത്തിനെതിരെ സായി ശ്വേത കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞ് ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയായ അധ്യാപികയാണ് സായി ശ്വേത.കഴിഞ്ഞ ദിവസം ശ്രീജിത് പെരുമന സിനിമാ ഓഫറുമായി സമീപിപ്പിച്ചെന്നും ആലോചിച്ചശേഷം സിനിമയില്‍ തല്ക്കാലം അഭിനയിക്കുന്നില്ലെന്ന് മറുപടി നല്‍കിയെന്നും ഇതില്‍ പ്രകോപിതനായി ശ്രീജിത് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാാണ് സായി ശ്വേതയുടെ ആരോപണം.
ശ്രീജിത്തിനെതിരേ വിവിധ സിനിമാ സംഘടനകള്‍ക്കും സായി ശ്വേത പരാതി നല്‍കിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായി എത്തി. സോഷ്യല്‍മീഡിയയില്‍ സെലിബ്രറ്റി സ്റ്റാറ്റസുള്ള, വക്കീല്‍ കൂടിയായ അദ്ദേഹം ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തിയെന്ന് ശ്വേത പറഞ്ഞു. ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹ മധ്യത്തില്‍ അയാള്‍ക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മാവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത്. വിദ്യാസമ്പന്നരെന്ന് നമ്മള് കരുതുന്നവര്‍ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്നും സായി ശ്വേത ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ENGLISH SUMMARY: WOMEN COMMISSION TAKE CASE AGAINST SREEJITH PERUMANA
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.