Web Desk

ഡൽഹി

February 16, 2020, 6:10 pm

ഉന്നാവ് പെൺകുട്ടിക്ക് കംപ്യൂട്ടറിലും ഇംഗ്ലീഷിലും പരിശീലനം നൽകുമെന്ന് ഡൽഹി വനിതാ കമ്മിഷൻ

Janayugom Online

ഉന്നാവ് പീഡനത്തെ അതിജീവിച്ച പെൺകുട്ടിക്ക് കംപ്യൂട്ടറിലും ഇംഗ്ലീഷിലും പരിശീലനം ഏർപ്പെടുത്തുമെന്ന് ഡൽഹി വനിതാ കമ്മിഷൻ പറഞ്ഞു. വനിതാ കമ്മിഷൻ പാനൽ ചീഫ് സ്വാതി മാലിവാൾ പെൺകുട്ടിയുടെ വീട് സന്ദർശനത്തിടെയാണ് വാഗ്ദാനം നൽകിയത്. ഉന്നാവ് പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനും കുുടുംബത്തിന്റെ പുനരധിവാസത്തിനും ഡിസിഡബ്ല്യു പ്രവർത്തിക്കുമെന്ന് അറിയിച്ചു.

2017ലാണ് പതിനാറുകാരി ബിജെപി എംഎൽഎ കുൽദീപ് സെഗറിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച് രംഗത്തെത്തിയത്. നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സം‌ഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ സെഗർ ശിക്ഷിക്കപ്പെടുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ വര്‍ഷം പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ഒരു ട്രക്ക് ഇടിക്കുകയും അവരെ ലക്ക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് എയിംസിലേക്ക് മാറ്റുകയും ചെയ്തു. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. അപകടം ആസൂത്രിതമാണെന്നും എംഎൽഎക്ക് പങ്കുണ്ടെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

Eng­lish Sum­ma­ry; Women Com­mis­sion to Pro­vide Eng­lish & Com­put­er Coach­ing to Unnao Rape Survivor

YOU MAY ALSO LIKE THIS VIDEO