ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഓഫിസിന് മുന്നില്‍ അമ്മയും മകളും തീകൊളുത്തി. അമേഠി സ്വദേശികളായ അമ്മയും മകളുമാണ് ലോക് ഭവന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭൂമി തര്‍ക്കം സംബന്ധിച്ച ഇവരുടെ പരാതിയില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ തീക്കൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
ഗുഡിയ പൊലീസില്‍ മെയ് ഒമ്പതിനാണ് പരാതി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട അയല്‍വാസി ഇവരെ ഭീക്ഷണിപ്പെടുത്തി. പൊലീസ് അയല്‍വാസിക്കൊപ്പമാണെന്ന് പരാതിക്കാര്‍ പറയുന്നു.
ENGLISH SUMMARY: women committed suicide infront of adhithyanad office
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.