October 6, 2022 Thursday

Related news

March 8, 2022
March 8, 2022
March 8, 2022
March 7, 2022
March 8, 2021
March 8, 2021
March 8, 2021
March 8, 2021
March 8, 2021
March 6, 2021

വനിതാദിനത്തിൽ കനിവിനെ നിയന്ത്രിച്ച് പെൺകരുത്ത്

Janayugom Webdesk
തിരുവനന്തപുരം:
March 8, 2021 8:57 pm

വനിതാ ദിനത്തിൽ കനിവ് 108 ആംബുലൻസ് സർവീസിന്റെ കൺട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺകരുത്ത്. കൺട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പെടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ ഹൃദയഭാഗമായ എമർജൻസി റെസ്പോണ്‍സ് സെന്ററിന്റെ പൂർണ നിയന്ത്രണങ്ങളും വനിതാ എമർജൻസി റെസ്പോണ്‍സ് ഓഫീസർമാർക്കായിരുന്നു.

രാവിലെ 10 മണിക്ക് കൺട്രോൾ റൂം മാനേജരുടെ ചുമതല ഏറ്റെടുത്ത ടീം ലീഡർ കാർത്തിക ബി എസിന്റെ മേൽനോട്ടത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. എമർജൻസി റെസ്പോണ്‍സ് ഓഫീസറായ ഷീന ടീം ലീഡറിന്റെ പദവി നിർവഹിച്ചു. ഇവർക്ക് കീഴിൽ 18 വനിതാ എമർജൻസി റെസ്പോണ്‍സ് ഓഫീസർമാരാണ് സംസ്ഥാനത്ത് 316 കനിവ് 108 ആംബുലൻസുകളുടെയും നീക്കങ്ങൾ നിയന്ത്രിച്ചത്. കൺട്രോൾ റൂമിലേക്ക് വരുന്ന ഓരോ അത്യാഹിത വിളികളുടെയും വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അത്യാഹിതം നടന്ന പ്രദേശത്തിന് സമീപമുള്ള കനിവ് 108 ആംബുലൻസുകൾ വിന്യസിച്ചതും ഇവരായിരുന്നു.

തിരുവനന്തപുരം ടെക്നോപാർക്ക് കാമ്പസിൽ സ്ഥിതി ചെയ്യുന്ന കനിവ് 108 ആംബുലൻസ് സംസ്ഥാന കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന 60 എമർജൻസി റെസ്പോണ്‍സ് ഓഫീസർമാരിൽ 28 പേർ വനിതകളാണ്. കൺട്രോൾ റൂമിന് പുറമേ സംസ്ഥാനത്തുടനീളം 108 ആംബുലൻസുകളിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരായി 220 ഓളം വനിത നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്.

ENGLISH SUMMARY: women con­trol 108 ambu­lance in wom­en’s day

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.