September 28, 2022 Wednesday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സുരക്ഷാ കവറിൽ നിന്ന് പുറത്തെടുത്ത 18 പേർക്ക് കോവിഡ്

Janayugom Webdesk
മുംബൈ
May 30, 2020 1:00 pm

കോവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീയുടെ മൃതദേഹം സുരക്ഷാ ബാഗില്‍ നിന്ന് പുറത്തെടുത്ത് സ്വന്തം ഇഷ്ടപ്രകാരം സംസ്കരിച്ച 18 പേര്‍ക്ക് രോഗം ബാധിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലെ ഉല്ലാസ്‌ നഗര്‍ മേഖലയിലാണ് സംഭവം. കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 40 കാരി കഴിഞ്ഞ 25 നായിരുന്നു മരിച്ചത്. എല്ലാ സുരക്ഷാ നടപടികളും പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പ് അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

വീട്ടിൽ കൊണ്ടുവന്ന മൃതദേഹം ബന്ധുക്കള്‍ ബാഗ് പൊട്ടിച്ച്‌ പുറത്തെടുക്കുകയായിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും എല്ലാവരും മൃതദേഹത്തില്‍ തൊടുകയും ചെയ്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിച്ചാണ് കർമങ്ങൾ നടത്തിയത്. സംസ്കാരം കഴിഞ്ഞതോടെ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി. മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും രോഗബാധിതരുടെ എണ്ണം കൂടുകയും സംഭവം പുറത്താകുകയും ചെയ്തു. 100 പേരിലധികം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവരെ മുഴുവന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഉല്ലാസ്‌ നഗര്‍ പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; The woman died of covid was tak­en from the secu­ri­ty cover

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.