ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയത്തിൽ തറഞ്ഞു കയറി : ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Web Desk

ആലപ്പുഴ

Posted on July 02, 2020, 5:21 pm

ആൻജിയോഗ്രം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ ഭാര്യ ബിന്ദുവാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. കഴിഞ്ഞ മാസം നാലിനായിരുന്നു തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ആൻജിയോഗ്രം നടത്തിയത്.

ചികില്‍സയ്ക്കിടെ ഉപകരണം ഒടിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്ന് ബിന്ദുവിനെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ഉപകരണത്തിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നെത്തി വീട്ടില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച രാത്രി അസ്വസ്ഥത ഉണ്ടായി. ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തട്ടാരമ്പലത്തിലെ ആശുപത്രിലുണ്ടായ സംഭവത്തെപറ്റി ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ENGLISH SUMMARY: WOMEN DIED DURING ANGIYOGRAM

YOU MAY ALSO LIKE THIS VIDEO