Web Desk

കോട്ടയം

January 20, 2020, 10:42 am

ബസിന്റെ ചവിട്ടു പടിയിൽ നിന്ന് വീണ 85കാരി മരിച്ചു

Janayugom Online

ചവിട്ടുപടിയിൽ കയറുന്നതിനു മുൻപു മുന്നോട്ടെടുത്ത ബസിൽ നിന്നു താഴെ വീണ 85കാരി മരിച്ചു. വെള്ളൂർ ഇല്ലിവളവ് തെക്കെക്കുറ്റ് അന്നമ്മ ചെറിയാൻ ആണു ഇന്ന് രാവിലെ മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മണർകാട് പള്ളി ജം​ഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. ഇവരുടെ രണ്ട് കാലിലൂടെയും ബസിന്റെ പിൻചക്രം കയറിയിറങ്ങി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച അന്നമ്മയുടെ വലതു കാൽ മുട്ടിനു താഴെ മുറിച്ചുമാറ്റി. ഇടുപ്പെല്ലിനും ഇടതു കാലിന്റെ ഉപ്പൂറ്റിക്കും സാരമായി പരുക്കേറ്റിരുന്നു.

ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ വിവരം.ജീവനക്കാർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനായിരുന്നു കേസെടുത്തിരുന്നത്. ഇനി മനപ്പൂർവമല്ലാത്ത നര​ഹത്യ ചുമത്തിയായിരിക്കും ഇവർക്കെതിരെ കേസെടുക്കുക.

Eng­lish sum­ma­ry: women died in accident

YOU MAY ALSO LIKE THIS VIDEO