മീ ടൂവിന് പിന്നാലെ കു ടൂ വും..

Web Desk
Posted on April 02, 2019, 6:09 pm

മീ ടൂ മൂവ്മെന്‍റ് സൃഷ്ടിച്ച അലയൊലികള്‍ അടങ്ങുന്നതിന് മുമ്പ് കു ടൂ . തൊഴിലിടങ്ങളിലെ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ മീ ടു വിലൂടെ തുറന്ന് പറഞ്ഞിരുന്നു. ഇതിന്‍റെ തൊട്ട് പിന്നാലെയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ തന്നെ മറ്റൊരു മൂവ്മെന്‍റ് #കു ടൂ. തൊഴിലിടങ്ങളിലെ ഡ്രസ് കോടാണ്  കുടൂവിലെ ആശയം. തൊഴിലിടങ്ങളില്‍ സ്യൂട്ട് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍കും ഒരേപോലെ ബാധകമാകുമ്പോള്‍ ഹൈ ഹീലിന്റെ പേരിലുള്ള ഡ്രസ് കോഡ് സ്ത്രീകള്‍ക്ക് മേല്‍ വര്‍ഷങ്ങളായി അടിച്ചല്‍പ്പിക്കുകയാണ്. ഇതിനെതിരെ കു ടൂ ക്യാമ്പയിനിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ് ജപ്പാനീസ് മോഡലും നടിയുമായ യുമി ഇഷികാവ

ജപ്പാനിലെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ ഫോര്‍മല്‍ ഡ്രസ് കോഡിന്റെ ഭാഗമാണു ഹൈഹീല്‍ ചെരുപ്പുകള്‍. ഷൂസ് എന്നര്‍ത്ഥം വരുന്ന ജപ്പാനീസ് പദമായ ‘കുട്‌സു ‘വില്‍ നിന്നാണ് #കു ടൂ മൂവ്‌മെന്റ് ഉണ്ടായത്.

ജോലി സ്ഥലത്തും അങ്ങോട്ടുള്ള യാത്രകളിലും ഹൈഹീല്‍ ചെരുപ്പ് ഇവിടുത്തെ സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കാലു മടങ്ങിയും ബാലന്‍സ് തെറ്റി വീണും പരിക്കേറ്റവര്‍ നിരവധി. അസ്വാഭാവിക പൊസിഷനില്‍ കാലുകളെ വയ്ക്കുന്ന ഹൈ ഹീലുകളുണ്ടാക്കുന്ന നടുവേദന ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപ്പോഴും ജോലിയില്‍ തുടരാന്‍ വേണ്ടി ഇവ ധരിക്കാന്‍ നിര്‍ബന്ധിതരാവുകയാണു ജപ്പാനിലെ സ്ത്രീകള്‍. മൂവ്‌മെന്റിന് പിന്തുണയുമായി സ്ത്രീകള്‍ ട്വിറ്ററില്‍ കുറിക്കുന്ന കമന്റുകളിലെല്ലാം ഹൈഹീലിനെതിരെയുള്ള രോഷം അണ പൊട്ടി ഒഴുകുകയാണ്.