കൊല്ലം കുണ്ടറയിൽ അഷ്ടമുടിക്കായലിൽ മൂന്നു വയസുള്ള മകനൊപ്പം ചാടിയ യുവതി മരിച്ചു

Web Desk

കൊല്ലം

Posted on October 26, 2020, 2:53 pm

കൊല്ലം കുണ്ടറയിൽ അഷ്ടമുടിക്കായലിൽ മൂന്നു വയസുള്ള മകനൊപ്പം ചാടിയ യുവതി മരിച്ചു. കുഞ്ഞിനു വേണ്ടി തിരച്ചിൽ തുടരുന്നു. കണ്ടെത്തിയത് കുണ്ടറ വെള്ളിമൺ സ്വദേശിനി രാഖിയുടെ മൃതദേഹമാണ്.

മൂന്നു വയസ്സുള്ള മകൻ ആദിയുമായി അഷ്ടമുടിക്കായലിൽ ചാടിയത് വെള്ളിമൺ തോട്ടുംകര സ്വദേശി യശോധരൻ പിള്ളയുടെ മകൾ രാഖിയാണ്. ഇരുവരെയും ഇന്നലെ രാത്രി മുതൽ കാണാതാവുകയായിരുന്നു. ആളെ കാണാതായതിന് തുടർന്ന് കുണ്ടറ പൊലീസ് കേസെടുത്തു. അഷ്ടമുടിക്കായലിൽ ഇന്ന് രാവിലെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ആദിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

you may also like this video