രണ്ടു വയസ്സുകാരനായ കുഞ്ഞിനെ ഉറക്കിക്കിടത്തി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും യുവാവിനെയും റിമാന്‍ഡ് ചെയ്തു. മുന്നൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, തൃക്കടീരി കീഴൂര്‍റോഡ് കരിയാമുട്ടി പുത്തന്‍ പീടികയ്ക്കല്‍ ഷഫ്നാത്ത് എന്നിവരാണ് റിമാന്‍ഡിലായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് രാത്രി ഒരു മണിയോടെ വീട്ടില്‍ എത്തുമ്പോൾ ഷഫ്നാത്ത് വീട്ടിൽ ഇല്ലായിരുന്നു. കുട്ടിമാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് ചെര്‍പ്പുളശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷാഫ്നാത്ത് ബെന്‍ഷാമിനൊപ്പം പോയതാണെന്ന് കണ്ടെത്തുകയും ഇവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ച ഷഫ്നാത്തിന് ബെൻഷാമിന്റെ കൂടെ പോകാനാണ് താത്പര്യം എന്നറിയിച്ചു. എന്നാല്‍ ഇവരെ ജുവനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെ പേരില്‍ വീട്ടമ്മയ്ക്കെതിരെയും, വിളിച്ചിറക്കി കൊണ്ടുവന്നതിന് കാമുകനെതിരെയും കേസ് എടുത്തു. ഇരുവരെയും ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
you may also like this video;
English Summary: Women elope with her lover.