Web Desk

തിരുവനന്തപുരം

March 06, 2020, 9:35 pm

ലോക്കോ പൈലറ്റ് മുതൽ ഗാർഡ് വരെ; വനിതാദിനത്തിൽ ട്രെയിനിന്റെ സർവ നിയന്ത്രണവും ഏറ്റെടുക്കാൻ വനിതകൾ

Janayugom Online

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു ട്രെയിൻ പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ ഓടും. എട്ടിന് രാവിലെ 10. 15ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന വേണാട് എക്സ്പ്രസാണ് വനിതകൾ ഓടിക്കുന്നത്. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്സ്മെൻ, ഗേറ്റ് കീപ്പർ, ട്രാക്ക് വുമൻ എന്നിവരെല്ലാവരും വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇൻഫർമേഷൻ സെന്റർ, സിഗ്നൽ, കാരേജ്, വാഗൺ എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളാണ്.

മാത്രമല്ല റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ വനിത ഉദ്യോഗസ്ഥരായിക്കും സുരക്ഷയൊരുക്കുന്നത്. സതേൺ റയിൽവേ തിരുവനന്തപുരമാണ് ഈയൊരു ദൗത്യത്തിന് നേതൃത്വം നൽകുന്നത്. കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന കാര്യമാണിതെന്നും ഇങ്ങനെയൊരു ദൗത്യം ധൈര്യത്തോടെ ഏറ്റെടുത്ത വനിതകൾക്കും അതിന് വഴിവച്ച റയിൽവേയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും ഷൊർണൂരിലേക്ക് പോകുന്ന 16302 നമ്പർ വേണാട് എക്സ്പ്രസാണ് എറണാകുളം മുതൽ വനിതകൾ സർവ നിയന്ത്രണവും ഏറ്റെടുക്കുന്നത്. രാവിലെ 10. 15ന് എറണാകുളം സൗത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിനിലെ വനിത ജീവനക്കാർക്ക് റയിൽവേ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ടിപി ഗൊറോത്തി ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമായിരിക്കും. ഗാർഡായി എം ഷീജ, ടിടിഇ ആയി ഗീതാകുമാരി, പ്ലാറ്റ്ഫോം എസ്എം ആയി ദിവ്യ, ക്യാബിൻ എസ് എം ആയി നീതു, പോയിന്റ്സ്മെൻ ആയി പ്രസീദ, രജനി, മെക്കാനിക്കൽ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥൻ, വി ആർ വീണ, എ കെ ജയലക്ഷ്മി, സൂര്യ കമലാസനൻ, ടി കെ വിനീത, ശാലിനി രാജു, അർച്ചന എന്നിവരും ഈ ട്രയിനിൽ സേവനമനുഷ്ഠിക്കും.

Eng­lish Sum­ma­ry; women employ­ees in express

YOU MAY ALSO LIKE THIS VIDEO