Web Desk

October 03, 2020, 8:43 pm

വെല്ലുവിളിച്ച് വാഷിങ് മെഷിനുളളില്‍ കയറി; ഒടുവില്‍ സംഭവിച്ചത്- വീഡിയോ

Janayugom Online

വാഷിംഗ് മിഷിനില്‍ കുടുങ്ങിയ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബ്രിട്ടീഷ് സ്വദേശിയായ റോസി എന്ന ഇരുപത്തിയൊന്നുകാരിയാണ് വാഷിൻ മെഷിനുളളില്‍ കുടുങ്ങിയത്. റോസിയും സുഹൃത്തുക്കളും അല്‍പം മദ്യപിച്ചിരുന്നു. ശേഷം നടന്ന വര്‍ത്തമാനത്തില്‍ ഇവര്‍ തമ്മില്‍ പരസ്പരം വെല്ലുവിളിച്ചു. ആ വെല്ലുവിളിയെ തുടര്‍ന്നാണ് റോസി വാഷിൻ മെഷിനുളളില്‍ കയറിയത്.

വാഷിൻ മെഷിനില്‍ കയറിയിറങ്ങുകയെന്നത് എളുപ്പമുളള സംഗതിയാണ് കരുതി റോസിയുടെ തീരുമാനം തെറ്റി പോയി. വാഷിൻ മെഷിനില്‍ കയറിയ റോസി ഡ്രൈയറില്‍ കുടുങ്ങി. അവസാനം ഇറങ്ങാൻ പണിപ്പെട്ടു. റോസിയെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ വൈകാതെ ഫയര്‍ഫോഴിസിനെ വിളിക്കുകയായിരുന്നു.

ENGLISH SUMMARY: women enters into wash­ing machine

YOU MAYA ALSO LIKE THIS VIDEO