ആളൊഴിഞ്ഞ പറമ്പിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയിലാണ് സംഭവം. മരിച്ചതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. മറ്റു എവിടെയോ കത്തിച്ചശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
സംസ്ഥാനത്ത് സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. ഒരു സ്വര്‍ണത്തിന്റെ താലി ചെയ്ന്‍ മാത്രമാണ് സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ഇത് ഉപയോഗിച്ച് ആളെ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന പുരോഗമിക്കുകയാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.