Janayugom Online
പ്രതീകാന്മക ചിത്രം

രാജസ്ഥാനിൽ കൂട്ടബലാ ത്സം ഗം; വിഡിയോ പ്രചരിപ്പിച്ച് പ്രതികൾ

Web Desk

ജയ്‌പുർ

Posted on September 19, 2020, 5:58 pm

രാജസ്ഥാനിലെ അൽവാർ ജില്ലയിൽ 45 കാരിയായ സ്ത്രീയെ അനന്തരവന്റെ മുൻപിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലും എടുത്തു.

ബന്ധുവീട് സന്ദർശിച്ച ശേഷം അനന്തരവനോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഭിവടി എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. പ്രതികളിൽ ഒരാൾ വീഡിയോ പകർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസിൽ പരാതിപ്പെടാതിരുന്ന സ്ത്രീ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പരാതിപ്പെട്ടത്.

Eng­lish sum­ma­ry; women gan­graped in rajasthan

You may also like this video;