വിമാനത്തില്‍ യുവതി പെൺകുഞ്ഞിന് ജൻമം നൽകി.ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ജയ്പൂരിലേക്കുള്ള വിമാനം ഉയര്‍ന്നുപൊങ്ങിയപ്പോഴാണ് യാത്രക്കാരിയായ യുവതിക്ക് പ്രസവവേദന തുടങ്ങിയത്.
വിമാന ജീവനക്കാരും വിമാനത്തിലെ യാത്രക്കാരിയായ ഡോക്ടറായ സുബ്ഹാന നസീറും അവസരോചിതമായി പ്രവര്‍ത്തിച്ചതോടെ യുവതി ആകാശത്തുവച്ച് തന്നെ പെണ്‍കുട്ടിക്ക് ജന്മം നല്കി. ഇന്ന് രാവിലെ 5.45 ന് പുറപ്പെട്ട് എട്ട് മണിക്ക് ജയ്പൂരിലെത്തിയ ഇന്‍ഡിഗോയുടെ വിമാനത്തിലാണ് സംഭവം.
കുഞ്ഞിനും അമ്മയ്ക്കും കുഴപ്പമൊന്നുമില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിമാനജീവനക്കാരെ സഹായിച്ച ഡോ. സുബ്ഹാന നസീറിന് വിമാനത്താവളത്തില്‍ വച്ച് എയര്‍ലൈന്‍ അധികൃതര്‍ സ്വീകരണം നല്‍കുകയും അനുമോദിക്കുകയും ചെയ്തു.
ENGLISH SUMMARY: WOMEN GAVE BIRTH TO BABY IN FLIGHT
YOU MAY ALSO LIKE THIS VIDEO