ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം

Web Desk

കൊല്‍ക്കത്ത

Posted on February 04, 2020, 12:00 pm

ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ തായ്‌ലന്‍ഡ് സ്വദേശിനിക്ക് സുഖപ്രസവം. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 23കാരിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ യുവതി പ്രസവിച്ചു.

പിന്നാലെ കൊല്‍ക്കത്തയില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. തായ്‌ലാന്‍ഡ് സ്വദേശിയായ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.സവിശേഷ സാഹചര്യം കണക്കിലെടുത്ത് മൈഡിക്കല്‍ പ്രയോറിറ്റി ലാന്‍ഡിങിന് പൈലറ്റ് അനുമതി തേടുകയായിരുന്നുവെന്ന് കാല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ വ്യക്തമാക്കി.

#Cor­rec­tion Qatar Air­ways flight from Doha to Suvarn­ab­hu­mi Air­port* (Bangkok) made emer­gency land­ing at Kolkata Air­port around 3.15 am today, after 23-yr-old Thai nation­al gave birth onboard the flight. Both mother&baby are fine; have been shift­ed to a pri­vate hos­pi­tal in Kolkata pic.twitter.com/ehYJeR4zgU

— ANI (@ANI) Feb­ru­ary 4, 2020

Eng­lish sum­ma­ry: Women give birth on Qatar air­ways

YOU MAY ALSO LIKE THIS VIDEO