August 19, 2022 Friday

Related news

August 17, 2022
August 16, 2022
August 16, 2022
August 16, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലൻസ് ജീവനക്കാർ

Janayugom Webdesk
December 24, 2019 9:14 am

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രമധ്യേ കാറിനുള്ളിൽ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായാത് 108 ആംബുലൻസ് ജീവനക്കാർ. മെഡിക്കൽ ടെക്‌നിഷ്യൻ പ്രതീഷ് ടി എസും ആംബുലൻസ് പൈലറ്റ് അഭിലാഷ് കെ നായരുമാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. നെടുമങ്ങാട് ശ്രീജിത്തിന്റെ ഭാര്യ നിമിഷയാണ് കാറിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ആശുപത്രിയിലേക്കുള്ള യാത്രമധ്യേ നിമിഷയുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഇതിനിടയിൽ 108 ആംബുലൻസിന്റെ സേവനവും ഇവർ ആവിശ്യപെട്ടിരുന്നു. കൺട്രോൾ റൂമിന്റെ നിർദേശ പ്രകാരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ 108 ആംബുലൻസ് ജീവനക്കാർ സ്ഥലത്ത് എത്തിയത്. കാറിൽ നിന്ന് ആംബുലൻസിലേക്ക് നിമിഷയെ മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ മെഡിക്കൽ ടെക്‌നിഷ്യൻ പ്രതീഷ് ടി എസ് നിമിഷയുടെ പ്രസവം എടുക്കുകയായിരുന്നു. പ്രഥമശുശ്രഷ നൽകിയതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആംബുലൻസ് പൈലറ്റ് അഭിലാഷ് കെ നായർ നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്ക് എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിയിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.