June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

പൗരത്വഭേദഗതിക്കെതിരായ സ്കൂള്‍ നാടകം; മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

By Janayugom Webdesk
February 14, 2020

പൗരത്വ നിയമഭേദഗതിക്കെതിരെ റിപ്പബ്ലിക്ക് ദിനത്തിൽ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ രണ്ട് സ്ത്രീകള്‍ക്കും ജാമ്യം ലഭിച്ചു. കര്‍ണാടകയിലെ ബീദറിലെ ഷഹീന്‍ സ്കൂളിലെ അധ്യാപികയ്ക്കും ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനുമാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 14 ദിവസമായി ഇവര്‍ ജയിലിലായിരുന്നു.

പ്രിന്‍സിപ്പല്‍ ഫരീദ ബീഗം (50), നാടകം അവതരിപ്പിച്ച വിദ്യാര്‍ഥികളിലൊരാളുടെ മാതാവ്​ നജുബുന്നിസ (36) എന്നിവര്‍ക്കാണ്​ ജാമ്യം ലഭിച്ചത്​. കഴിഞ്ഞ ജനുവരി 30നാണ്​ കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ഇന്‍സ്​റ്റിറ്റ്യുട്ടി​ല്‍ അവതരിപ്പിച്ച സി.എ.എ‑എന്‍.ആര്‍.സി വിരുദ്ധ നാടകത്തിനെതിരെ നടപടിയെടുത്തത്​. പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചെന്നാരോപിച്ച് സ്കൂള്‍ പൂട്ടിച്ചിരുന്നു.

ENGLISH SUMMARY: Women grant­ed bail who were play­ing dra­ma on school about CAA

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.