കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Web Desk

കൊല്ലം

Posted on July 27, 2020, 5:27 pm

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മി(30)െയയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കരയിൽ നിരീക്ഷണ കേന്ദ്രത്തിൽ 71 വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയായ രാമചന്ദ്രൻ നായർ (71) ആണു മരിച്ചത്. കസേരയിൽ ജീവനറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. മുംബൈയിൽ നിന്നു തിരിച്ചെത്തി പെയ്ഡ് ക്വാറന്റീൻ സൗകര്യം തിരഞ്ഞെടുത്തു ലോഡ്ജിൽ കഴിഞ്ഞു വരികയായിരുന്നു.

you may also like this video