October 1, 2022 Saturday

Related news

October 27, 2020
June 19, 2020
May 3, 2020
April 12, 2020
April 9, 2020
March 18, 2020
March 5, 2020
March 2, 2020
March 2, 2020
March 2, 2020

കോവിഡ് സ്ഥിരീകരിച്ച മലയാളി വനിത വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Janayugom Webdesk
അഹമ്മദാബാദ്
June 19, 2020 8:55 am

ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ച മലയാളി വനിതയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മിനു നായരാണ് (48) ആത്മഹത്യ ചെയ്തത്.

അഹമ്മദാബാദ് ഭദ്രയിൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ പബ്ളിക് പ്രോസിക്യൂട്ടർ ഓഫീസിൽ സ്റ്റെനോഗ്രാഫറായിരുന്നു. ഒരാഴ്ചയായി പനി ബാധിച്ച ഇവർ സിവിൽ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയശേഷം തൂങ്ങിമരിച്ചു.

ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന മിനുവിന്റെ അമ്മ പാലക്കാടും അച്ഛൻ തിരുവനന്തപുരവും സ്വദേശികളാണ്. മകൾ വിവാഹിതയായി ഓസ്ട്രേലിയയിലാണ്. പ്ളസ് ടു വിദ്യാർഥിയായ ഒരു മകനുണ്ട്.

Eng­lish sum­ma­ry: women hang to death

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.