വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരന്റെ കൊലപാതകം; പ്രതി പൊലിസ് കസ്റ്റഡിയിൽ

Web Desk

പാലക്കാട്​

Posted on June 04, 2020, 4:50 pm

പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരന്റെ കൊലപാതക കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. പാലക്കാട് യാക്കര സ്വദേശിയായ ടാക്സി ഡ്രൈവറാണ് സുരക്ഷാ ജീവനക്കാരനായ പിഎം ജോണിനെ കൊലപ്പെടുത്തിയത്. കൊലപതാകം നടത്തിയ ശേഷം ഇയാൾ തൃശ്ശൂരിലേക്ക് പോകുന്നതിനിടെ ഇയാളുടെ കാർ അപകടത്തിൽപ്പെട്ടു. നിർത്തിയിട്ടിരുന്ന ലോറിയിൽ പ്രതി സഞ്ചരിച്ച കാർ ഇടിച്ചായിരുന്നു അപകടം. ഇയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തു വിട്ടിട്ടില്ല.

UPDATING…

ENGLISH SUMMARY: women hos­tel mur­der case accused found