Web Desk

തിരുവല്ല

August 18, 2020, 11:23 am

അമ്മായിമ്മയെ മരുമകള്‍ കുത്തി കൊ ല പ്പെടുത്തി

Janayugom Online

അമ്മായിമ്മയെ മരുമകള്‍ കുത്തി കൊലപ്പെടുത്തി. തിരുവല്ല നിരണത്ത് കൊമ്പങ്കേരി 12 ാം വാര്‍ഡ് പ്ലാംപറമ്പില്‍ വീട്ടില്‍ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞാമ്മയാണ് മരിച്ചത്.

മകന്റെ ഭാര്യ ലിൻസിയുടെ കുത്തേറ്റാണ് ഇവര്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. മരുമകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. അമ്മായിമ്മയെ ലിൻസി മുമ്പും ഉപദ്രവിച്ചതായി പരാതി ലഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. മരുമകള്‍ ലിൻസി കത്രിക കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് വച്ച് തന്നെ കുഞ്ഞൂഞ്ഞാമ്മ കൊല്ലപ്പെട്ടു. പുളിക്കീഴ് പോലീസ് ലിൻസിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞൂഞ്ഞാമ്മയുടെ മകൻ ബിജിയുടെ ഭാര്യയാണ് ലിൻസി.

ENGLISH SUMMARY: women ki lls moth­er in law

YOU MAY ALSO LIKE THIS VIDEO