ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ യുവതിയും കാമുകിയും പൊലീസ് പിടിയിൽ. ബറേലി സ്വദേശി ഉമ ശുക്ല, കാമുകനായ സുനിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് 28 കാരനായ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ബറേലി സ്വദേശി യോഗേഷ് സക്സേനയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതിനു പിന്നാലെ പൊലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
ഉമയും യോഗേഷും തമ്മിൽ എട്ടു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, 2014 ൽ ഉമയുടെ വിവാഹം മറ്റൊരളുമായി കഴിഞ്ഞു. യോഗേഷുമായുള്ള ബന്ധം അപ്പോഴും ഉമ തുടരുന്നുണ്ടായിരുന്നു. ഇതിനിടെ ഭർത്താവുമായി ഉമ വേർപിരിയുകയും ചെയ്തു. വിവാഹമോചനം കഴിഞ്ഞ തിരിച്ചെത്തിയ ഉമയെ സ്വീകരിക്കാൻ യോഗേഷ് തയ്യാറായില്ല. മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞതിന് ശേഷം മാത്രമേ ഉമയെ താലികെട്ടാനാകുവെന്നായിരുന്നു യോഗേഷിന്റെ നിലപാട്. അതുവരെ കാത്തിരിക്കാനും ആവശ്യപ്പെട്ടു. യോഗേഷും ഉമയും തമ്മിലുള്ള വിവാഹം നീണ്ടതോടെ ഉമ സുനിൽ എന്ന വ്യക്തിയുമായി അടുപ്പത്തിലായി. ഇതിനു പിന്നാലെയാണ് യോഗേഷിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്.
ഞായറാഴ്ച രാത്രി യോഗേഷിനെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് ഇരുവരും കൃത്യം നടത്തിയത്. ഉമ വിളിച്ചതനുസരിച്ച് എത്തിച്ചേർന്ന യോഗേഷിന്റെ കണ്ണുകളിലേയ്ക്ക് മുളകുപൊടി വിതറുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പായതിന് ശേഷം പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു. ഉമയും യോഗേഷും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പോലീസിന് ലഭിച്ച സൂചനയാണ് പ്രതികളെ പിടികൂടുന്നതിന് സഹായിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
ENGLISH SUMMARY: women killed ex boyfriend with new boyfriend
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.