ഇബ്രയിൽ വനിതാ സാഹിത്യോത്സവം

Web Desk

ഇബ്ര

Posted on February 18, 2020, 12:11 pm

പ്രവാസി ഇബ്ര നടത്തുന്ന വനിതാ സാഹിത്യോത്സവം ഫെബ്രുവരി 22 ശനിയാഴ്ച വൈകീട്ട് 4.30 ന് ഇബ്ര ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. കമല സുരയ്യയുടെ കോലാട്, ടി പദ്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി, അഷിതയുടെ കല്ല് വെച്ച നുണകൾ, എൻഎസ് മാധവന്റെ തിരുത്ത്, കെ രേഖയുടെ വില്ല് വണ്ടി എന്നീ കഥകളെ അധികരിച്ച് രജിസ്റ്റർ ചെയ്ത 25 ഓളം വനിതകൾ പങ്കെടുക്കുന്ന സാഹിത്യ മത്സരം ആണ് വനിതാ സാഹിത്യോത്സവം എന്ന് പ്രവാസി ഇബ്ര പ്രസിഡന്റ് ഇ ആർ ജോഷി, ജനറൽ സെക്രട്ടറി മുഹമ്മദ് റിയാസ്, പ്രോഗ്രാം കൺവീനർ മാര് ആയ ജസീല തൻസീർ, ശ്രീജ അരുൺ എന്നിവർ അറിയിച്ചു. പ്രശ്നോത്തരി, സ്കിറ്റ്, സംവാദം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആണ് മത്സരം നടക്കുക. വിജയികൾക്ക് സമ്മാനങ്ങളും നൽകും.

Eng­lish Sum­ma­ry; Women Lit­er­a­ture Fes­ti­val at Ibra

YOU MAY ALSO LIKE THIS VIDEO