ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് പ്രത്യേക ശൗചാലയം ഒരുക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശം. തൃശ്ശൂരിലാണ് സംഭവം. കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് ബ്രാഹ്മണർക്കായി പ്രത്യേകം ശൗചാലയം നൽകിയത്. സ്ത്രീകൾ, പുരുഷന്മാർ, ബ്രാഹ്മണർ എന്നിങ്ങനെ മൂന്ന് ബോർഡുകൾ വെച്ച ശൗചാലയങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ശൗചാലയങ്ങളുടെ ചിത്രങ്ങൾ എടുത്തയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത്തരത്തിൽ ജാതിയത വെളിവാക്കുന്ന രീതിയിൽ ശൗചാലയങ്ങൾക്ക് മുന്നിൽ ബോർഡ് വെച്ച ക്ഷേത്ര ഭാരവാഹികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
വ്യാപക പ്രതിഷേധമുയർന്നതോടെ പുറപ്പെടാ ശാന്തിക്ക് വേണ്ടി തയ്യാറാക്കിയ ശൗചാലയമാണ് ഇതെന്നും അതുകൊണ്ടാണ് അത്തരം ഒരു ബോർഡ് സ്ഥാപിച്ചതെന്നും വിശദീകരണം ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ പുറപ്പെടാ ശാന്തി എന്ന് ബോർഡ് വെക്കാമായിരുന്നു എന്നും എന്തുകൊണ്ട് ബ്രാഹ്മണർ എന്ന് ബോർഡ് വെച്ചു എന്ന മറുചോദ്യവും ഉയരുന്നുണ്ട്.
നിരവധി പേരാണ് ചിത്രം ഷെയർ ഷെയർ ചെയ്തിരിക്കുന്നത്. ജാതീയതയുടെ പ്രതിഫലനമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നതെന്ന് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു.
English summary: Women, men, and Brahmins; The separation of toilets in a temple in Thrissur
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.