Web Desk

മഞ്ചേരി

March 05, 2020, 8:59 pm

പ്രസവത്തിൽ കുഞ്ഞ് മരിച്ചു; ഭർത്താവ് ഉപേക്ഷിച്ചു, റോഡിൽ മൃതദേഹവും കെട്ടിപിടിച്ച് കരഞ്ഞ് യുവതി

Janayugom Online

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്കു മുൻവശത്ത് കരളലിയിപ്പിക്കുന്ന രംഗങ്ങൾക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത് .മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി എന്തു ചെയ്യണമെന്നറിയാതെ കെട്ടിപിടിച്ചു കരഞ്ഞ യുവതിയുടെ മുഖമാണ് ഓരോതരുടെയും മനസ്സിൽ. യുവതിയ്ക്കും അമ്മയ്ക്കും സഹായവുമായി എത്തിയത് ആംബുലൻസ് ഡ്രൈവറും നാട്ടുകാരുമാണ്. തമിഴ്ന്നാട് സ്വദേശികളായ സത്യരാജ്- ഉഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് മരിച്ചതോടെ ഭർത്താവ് ഉഷയെ ഉപേക്ഷിച്ചു പോയി.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഉമ ഗർഭിണിയായത്. ജില്ലാ ആശുപത്രിലായിരുന്നു ഉമയുടെ ചികത്സ. ഏഴാം മാസത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാൽ രണ്ടാഴ്ച മുൻപ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തു. മാസം തികയാതെയാണ് ഉമയുടെ പ്രസവം. കുട്ടിയ്ക്ക് ഹൃദയമിടിപ്പ് കുറവായത് കൊണ്ടാണ് മരണം സംഭവി ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോഴേക്കും കയ്യിലെ പണമെല്ലാം തീർന്നു. പലരോടും സഹായം തേടിയെങ്കിലും എല്ലാപേരും വഴിമാറി.

വഴിയിൽ കെട്ടിപിടിച്ചു കൊണ്ട് അമ്മയും മകളും കരയുന്നതു ശ്രദ്ധയിൽപെട്ട ആംബുലൻസ് ഡ്രൈവറും സുഹൃത്ത് നൗഫലും ഇവരോട്‌ വിവരങ്ങൾ ചോദിച്ചറിഞ്ഞു.  നഗരസഭാധ്യക്ഷന്റെ ഇടപെടലിനെ തുടർന്നും നഗരസഭാ ശ്മശാനമായ അഞ്ജലിയിൽ സംസാരകത്തിന് സൗകര്യം ഒരുക്കി.

ENGLISH SUMMARY: Women on road with the baby’s body

YOU MAY ALSO LIKE THIS VIDEO