ബുദ്ധിമുട്ടില്ലാതെയും സുരക്ഷിതമായും ഇനി മദ്യം വാങ്ങാം; സ്ത്രീകൾക്ക് മാത്രമായി മദ്യഷോപ്പുകൾ തുറക്കാനൊരുങ്ങുന്നു

Web Desk

ഭോപ്പാൽ

Posted on February 27, 2020, 7:14 pm

സ്ത്രീകൾക്ക് മാത്രമായി മദ്യഷോപ്പുകൾ തുറക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് എക്സൈസ് മന്ത്രി ബ്രിജേന്ദ്ര സിംഗ് റാത്തോഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും സുരക്ഷിതമായും മദ്യം വാങ്ങാനുള്ള സൗകര്യത്തിനാണ് പ്രത്യേക ഷോപ്പുകള്‍ തുറക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഭോപ്പാലിലും ഇൻഡോറിലും പിന്നീട് ജബൽപുർ, ഗ്വാളിയോർ എന്നിവിടങ്ങളിലും ഷോപ്പുകൾ തുറക്കും. വിലകൂടിയ വിദേശ നിര്‍മിത വിദേശ മദ്യം ഷോപ്പുകളില്‍ ലഭ്യമാകും. വൈൻ, വിസ്കി ബ്രാൻഡുകൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്ത വിദേശ ബ്രാൻഡുകളും ഷോപ്പുകളിൽ ലഭിക്കും. മാളുകളിലും അപ് മാര്‍ക്കറ്റുകളിലുമായിരിക്കും ഷോപ്പുകള്‍ തുറക്കുക. ഏപ്രിലിലാണ് വൈന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. അതിന് മുന്നോടിയായി 15 വൈന്‍ ഷോപ്പുകള്‍ പുതിയതായി തുറക്കും. പ്രാദേശികമായി നിര്‍മിക്കുന്ന ബ്രാന്‍ഡുകളും വില്‍പനയില്‍ ഉണ്ടാകും.

Eng­lish Sum­ma­ry; Women-Only Liquor Shops To Soon Open

YOU MAY ALSO LIKE THIS VIDEO