ചികിത്സയിലായിരുന്ന യുവതിയെ മയക്കി കിടത്തി കൂട്ടബലാത്സംഗത്തിനിരയാക്കി

Web Desk
Posted on March 25, 2019, 3:06 pm

മീററ്റ്: ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗിയെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ നാലു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെട്ടതായി പൊലീസ് വ്യക്തമാക്കി.

ചികിത്സയ്ക്കായി ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ ഇഞ്ചക്ഷന്‍ നല്‍കി മയക്കിയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവം നടന്നുവെന്ന് കരുതപ്പെടുന്ന സമയത്ത് ഐസിയുവിലെ സിസിടിവി ക്യാമറ പ്രവര്‍ത്തന രഹിതമാക്കിയിരുന്നതായി കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.