Janayugom Online
Russian circus in Saudi

സര്‍ക്കസ് കലാകാരികളുടെ വസ്ത്രം മോശം; സൗദിയില്‍ വിനോദവിഭാഗ മേധാവിയെ മാറ്റി

Web Desk
Posted on June 20, 2018, 6:15 pm

റിയാദ്: റഷ്യന്‍ സര്‍ക്കസ് കലാകാരികളുടെ വസ്ത്രത്തിനെതിരെ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സൗദി അറേബ്യയുടെ വിനോദ വകുപ്പിന്റെ മേധാവിയെ നീക്കി. സര്‍ക്കസിലെ കലാകാരികളുടെ വസ്ത്രം നേര്‍ത്തതും ഇറുകയിതുമാണെന്നും ഇതിനെതിരെ പരാതി ഉയരുന്നുവെന്നുംചൊല്ലിയാണ്  വിനോദ വിഭാഗ വകുപ്പിന്‍റെ മേധാവിയായ അഹ്മദ് അല്‍ ഖാതിബിനെ പദവിയില്‍ നിന്ന് നീക്കിയത്. സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നടത്തിയ റഷ്യന്‍ സര്‍ക്കസിലെ കലാകാരികളുടെ വസ്ത്രം മോശമായെന്ന് ആരോപിച്ച് നരവധി വീഡിയോകളും ഇതിനകം വന്നിരുന്നു. തുടര്‍ന്നും സര്‍ക്കസ് ഇവിടെ നടത്തുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സൗദിപോലൊരു രാജ്യത്ത് സ്ത്രീകള്‍ ഇത്തരത്തില്‍ വസ്ത്രധാരണം നടത്തുന്നത് സൗദിയിലെ തന്നെ സ്ത്രീകള്‍ക്ക് അപമാനകരമാണെന്നും പരാതികള്‍ വന്നിരുന്നു. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനും ഗാലറിയില്‍ ഇരുന്ന് കായികമത്സരങ്ങള്‍ കാണാനുമടക്കം നിരവധി നിയമങ്ങള്‍ സൗദി ഈയിടെ കൊണ്ടുവന്നിരുന്നു.