റഫാൽ പറത്താൻ വനിതാ പൈലറ്റ്

Web Desk

 ന്യൂഡല്‍ഹി

Posted on September 21, 2020, 10:48 pm

റഫാല്‍ യുദ്ധവിമാനം പറത്താനും ഇനി വനിത പൈലറ്റ്. അംബാലയിലെ ഇന്ത്യന്‍ വ്യോമസേനയുടെ റഫാൽ സൈനിക വിഭാഗത്തിലേക്ക് ആദ്യ വനിത യുദ്ധ പൈലറ്റിനെ നിയമിക്കാനൊരുങ്ങുന്നു. നിലവില്‍ വ്യോമസേനയിലുള്ള 10 മികച്ച വനിത യുദ്ധ പൈലറ്റുമാരിലൊരാള്‍ ഇതുമായി ബന്ധപ്പെട്ട പരിശീലനത്തിലാണ്.

17 സ്‌ക്വാഡ്രണില്‍ റഫാല്‍ ജെറ്റുകള്‍ പറത്തുന്ന ചുമതലയും ഇവര്‍ക്ക് ലഭിക്കും. സെപ്റ്റംബര്‍ ഒമ്പതിനാണ് വ്യോമസേനയിലെ ആദ്യ അഞ്ച് റഫാല്‍ വിമാനങ്ങളെ അംബാലയിലെ ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രന്റെ ഭാഗമാക്കിയത്. ഒക്ടോബര്‍, നവംബര്‍ മാസത്തോടെ കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകും. 2021 അവസാനത്തോടെ 36 റഫാൽ വിമാന ങ്ങൾ വ്യോമസേനയിലുണ്ടാകും.

Eng­lish sum­ma­ry; Women pilot to fly the rafal

You may also like this video;