വള്ളികുന്നത്ത്  വനിതാപൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊലപ്പെടുത്തി

Web Desk
Posted on June 15, 2019, 4:53 pm

കായംകുളം: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്പാകരന്‍(30)നെയാണ് കൊലപ്പെടുത്തിയത്.   വള്ളികുന്നത്ത് സ്‌റ്റേഷനില്‍ ഡ്യൂട്ടികഴിഞ്ഞ് പോകുമ്പോഴാണ് അക്രമം. ഒറ്റക്ക് കാറിലെത്തിയ പ്രതി വാഹനം ഇടിച്ചുവീഴ്ത്തി വടിവാള്‍കൊണ്ട് വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീവക്കുകയായിരുന്നു. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ അജാസ് ആണ് അക്രമം നടത്തിയതെന്ന് വ്യക്തമായി. സൗമ്യയുടെ വീടിനു സമീപമായിരുന്നു അക്രമം. സൗമ്യയുമായി പരിചയമുള്ളയാളാണ് അജാസ്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമല്ല. ആക്രമണത്തിനു പിന്നിലുള്ള കാരണവും വ്യക്തമല്ല.

അക്രമത്തിനിടെ ഗുരുതരമായി  പൊള്ളലേറ്റ ഇയാളെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ ആശുപത്രിയിലാക്കി. അക്രമത്തിന് കാരണം വെളിവായിട്ടില്ല. മൂന്നുമക്ക ളുടെ മാതാവാണ് സൗമ്യ.ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.