Saturday
16 Feb 2019

ഗ്രാമി പുരസ്‌കാര വേദിയില്‍ പെണ്‍തിളക്കം

By: Web Desk | Tuesday 12 February 2019 8:01 AM IST

സംഗീതലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്‌കാര വേദിയില്‍ പെണ്‍തിളക്കം. നാലു പുരസ്‌കാരങ്ങളാണ‌് കെയ്‌സി മസ്‌ഗ്രേവ്‌സ‌് സ്വന്തമാക്കിയത‌്. രാജ്യത്തെ മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം, കഴിഞ്ഞവര്‍ഷത്തെ മികച്ച ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് കെയ്‌സി പുരസ്‌കാരം നേടിയത‌്.

സോളോ ആര്‍ട്ടിസ്റ്റായുള്ള മികച്ച റാപ്പ് ആല്‍ബത്തിന‌ുള്ള പുരസ്‌കാരം കാര്‍ഡി ബി സ്വന്തമാക്കി. സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്കാരം ലേഡി ഗാഗയ‌്ക്കാണ്. മികച്ച പുതിയ ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ദുവാ ലിപ നേടി. മികച്ച ആര്‍ ആന്‍ഡ‌് ബി ഗാനത്തിനുള്ള പുരസ്‌കാരം ‘ബൂഡ് അപ്പ്’ എന്ന ഗാനത്തിന് എല്ലാ മെയ് സ്വന്തമാക്കി. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍ എന്ന വിഭാഗത്തില്‍ ‘ദിസ് ഈസ് അമേരിക്ക’ എന്ന ഗാനത്തിനു വേണ്ടി ചൈല്‍ഡിഷ്‌ ഗാമ്പിനോ  ടീമും.