May 28, 2023 Sunday

Related news

May 25, 2023
April 24, 2023
March 24, 2023
March 17, 2023
February 9, 2023
January 10, 2023
November 19, 2022
November 16, 2022
November 6, 2022
August 12, 2022

ഭർത്താവ് അകന്നപ്പോൾ ബിസിനസ് പങ്കാളിയായി അടുത്തുകൂടി; സൗഹൃദം പ്രണയമായി ഒടുവിൽ പീഡന പരാതിയും: തൃശൂരിൽ സംഭവിച്ചത് ഇങ്ങനെ !

Janayugom Webdesk
തൃശ്ശൂര്‍
December 29, 2019 6:47 pm

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് യുവതിയുടെ പരാതി. . ഭർത്താവുമായി അകന്നുകഴിയുകയായിരന്ന ഒരു മകളുള്ള യുവതിയെ മുണ്ടൂർ ശാന്തിനിലയം വീട്ടിൽ രതീഷ് പീഡിപ്പിച്ചതായാണ് പരാതി. 37 കാരനായ രതീഷുമായി പരിചയത്തിലായ യുവതി വാക്കിലും പ്രവൃത്തിയിലും മാന്യനായി തോന്നിയതിനാൽ സൗഹൃദം തുടർന്നു. യുവാവ് യുവതിയുടെ വീട്ടിലേക്ക് വരുകയും സംസാരിക്കുകയും ചെയ്യുന്ന രീതിയിൽ ഇരുവർക്കുമിടയിൽ സൗഹൃദം വളരുകയും ചെയ്തു. സ്വന്തമായി നടത്തി വന്നിരുന്ന ബിസിനസ്സിൽ നിന്നാണ് ജീവിതച്ചെലവുകൾക്ക് യുവതി വഴി കണ്ടെത്തിയിരുന്നത്. ഇടക്കാലത്ത് ഈ ബിനസ്സിൽ രതീഷും സഹായി ആയിക്കൂടി. മകളോട് പിതാവിന്റെ സ്നേഹവാൽസല്യത്തോടെയാണ് ഇയാൾ പെരുമാറിയിരുന്നത്.

ഇതെല്ലാം എന്നിൽ ഇയാളെക്കുറിച്ച് മതിപ്പ് തോന്നുന്നതിന് കാരണമാകുകയും. വൈകാതെ തന്നെ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് രതീഷ് അറിയിക്കുകയും ചെയ്തു. ഇതിനായി ഭർത്താവിൽ നിന്നും വിവാഹ മോചനം നേടണമെന്ന് രതീഷ് ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇതിനായി നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഒരു ദിവസം വീട്ടിലെത്തിയ രതീഷ് ബലമായി കീഴ്പ്പെടുത്തി ലൈംഗിക ചൂഷണം നടത്തി. ഈയവസരത്തിൽ ഇയാൾ അശ്ലീല ചിത്രങ്ങൾ പകർത്തിയിരുന്നു. ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല തവണയായി 6 ലക്ഷത്തോളം രൂപയും 47 പവൻ സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറിയ രതീഷ് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും ആ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോവുകയാണെന്നും പറഞ്ഞു. അപ്പോഴാണ് എന്നോടുള്ള അടുപ്പം പണം തട്ടിയെടുക്കുന്നതനുള്ള ഇയാളുടെ തന്ത്രമായിരുന്നെന്ന് മനസ്സിലായത്. തുടർന്നാണ് പൊലീസിൽ വിവരങ്ങൾ കാണിച്ച് പരാതി നൽകിയത്. പരാതിപ്രകാരം കേസെടുത്തെങ്കിലും ഇതുവരെ രതീഷിനെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ലന്നും ഇത് അലംഭാവമാണെന്നുമാണ് യുവതി കോടതിയിൽ സമീപിച്ചിട്ടുള്ള ഹർജിയിലെ പ്രധാന ആരോപണം. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും നടപടികൾ പൂർത്തിയാക്കിവരികയാണെന്നും സി ഐ സലീഷ് എൻ എസ് അറിയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.