Web Desk

ന്യൂഡൽഹി

June 23, 2020, 2:39 pm

യുവതി കോടതിമുറിക്കുള്ളിൽ ബലാ ത്സംഗത്തിനിരയായി

Janayugom Online

38 കാരിയായ യുവതിയെ രാജ്യ തലസ്ഥാനത്തെ റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ ബലാ ത്സംഗം ചെയ്തു. തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്ക് യുവതി പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് കോടതി ഉദ്യോഗസ്ഥൻ തന്നെ ലൈം ഗി കമായി പീ ഡി പ്പിച്ചുവെന്ന് അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സെക്ഷൻ 376 പ്രകാരം  പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയെ അതേ ദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കോടതി ജീവനക്കാരനായ പ്രതി, റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ തന്നെ ബലാ ത്സം ഗം ചെയ്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. പരാതി രജിസ്റ്റർ ചെയ്ത ശേഷം ഇരയുടെ വൈദ്യപരിശോധന നടത്തി.
ഐ. പി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതിയെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) സഞ്ജയ് ഭാട്ടിയ പറഞ്ഞു.

you may also like this video