Web Desk

ന്യൂഡൽഹി

June 26, 2021, 9:08 pm

സ്ത്രീധനത്തിന്റെ പേരില്‍ ബിജെപി എംഎല്‍എ പീഡിപ്പിക്കുന്നതായി ഭാര്യയുടെ പരാതി

Janayugom Online

ബിജെപി നേതാവ് സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും ഉപദ്രവിക്കു​ന്നെന്ന പരാതിയുമായി ഭാര്യ. ബിജെപി നേതാവും ഹിമാചൽ പ്രദേശ്​ എംഎൽഎയുമായ വിശാൽ നെഹ്​റിയക്കെതി​രെയാണ് ഗുരുതര ആരോപണവുമായി ഭാര്യ ഒഷിൻ ശർമ രംഗത്തെത്തിയിരിക്കുന്നത്. 

സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച 11 മിനിറ്റ്​ ദൈർഘ്യമുള്ള വീഡിയോയിലാണ്​ ഒഷിൻ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശ്​ അഡ്​മിനിസ്​ട്രേറ്റീവ്​ സർവീസ്​ ഉദ്യോഗസ്ഥ കൂടിയാണ്​ ഒഷിൻ. ഏപ്രിൽ 26നാണ്​ ഇരുവരും വിവാഹിതരായത്​. തന്നെ വിശാൽ പലകുറി ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്ന്​ ഒഷിൻ ആരോപിച്ചു. 

തനിക്ക്​ കോവിഡ്​ ബാധിച്ചപ്പോൾ വീട്ടിൽ നിന്നും പുറത്താക്കി. തനിക്ക്​ വിവാഹ സമയത്ത്​ 1.20 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലവരുന്ന മോതിരവും സ്വർണമാലയും നൽകിയിരുന്നു. പക്ഷേ ഭർത്താവ്​ വീണ്ടും വീണ്ടും സ്​ത്രീധനം ആവശ്യപ്പെടുകയായിരുന്നുവെന്നും ഒഷിൻ പറയുന്നു. വിശാലിനെ കോ​ളജ്​ കാലം മുതൽ അറിയാം. അന്നുതൊ​ട്ടേ അദ്ദേഹം ഉപദ്രവിക്കുമായിരുന്നു. അതിനെത്തുടർന്ന്​ ബന്ധം ഉപേക്ഷിച്ചു. പിന്നീട്​ 2019ൽ എംഎൽഎയായപ്പോൾ വിശാൽ തന്നോട്​ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ആത്മാർത്ഥമാണെന്ന്​ വിശ്വസിച്ചു. ഇപ്പോൾ ഈ വീഡിയോ പുറത്ത് വിടുന്നത് തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായാണെന്നും ഒഷിൻ പറഞ്ഞു. ആരോപണങ്ങളോട്​ പ്രതികരിക്കാൻ വിശാൽ തയ്യാറായിട്ടില്ല.

ഗാര്‍ഹിക‑സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ഇനി നേരിട്ട് പരാതി നല്‍കാം
ഫോണ്‍: 9497900999, 9497900286
ഇ‑മെയില്‍: aparajitha.pol.gov.in

eng­lish summary;women reg­is­ter a com­plains of harass­ment against BJP MLA over dowry
you may also like this video;