Web Desk

കൊച്ചി

January 28, 2020, 8:10 pm

റേറ്റ് ചോദിച്ച് ഫോൺ വിളിച്ചവരോട് റേറ്റ് പറ‍ഞ്ഞു, ‘സെ ക്സ് റാക്കറ്റിന്റെ കണ്ണിയായ’ ആ യുവതിയ്ക്ക് പിന്നീട് സംഭവിച്ചത്!

Janayugom Online

ഭർത്താവ് ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് തുറിച്ച നോട്ടവും കമ്മന്റുകളും. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയും മറ്റും ഏറെ പ്രചാരത്തിലുള്ളതാനാൽ ഒരാളെ അങ്ങേയറ്റം തരം താഴ്ത്താനും വാനോളമുയർത്താനും ഒറ്റ ക്ലിക്ക് മതി. തന്റെ ഇഷ്ടത്തിനൊത്ത് നിൽക്കാതിരുന്നാൽ അവളെ സോഷ്യൽ മീഡിയയിലൂടെ മോശക്കാരിയാക്കുകയും ചെയ്യും. അത്തരത്തിൽ ഒരു അനുഭവവുമായി എത്തിയിരിക്കുകയാണ് കൊച്ചിയിലെ ഒരു വീട്ടമ്മ. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരു വിധമുള്ള എല്ലാവരും അറിഞ്ഞിട്ടുണ്ടാകും ഒൻപത് മാസം മുൻപ് സെ ക്സ് റാക്കറ്റിലെ യുവതി ഭീക്ഷണിപ്പെടുത്തിയെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാർത്തകൾ. എന്നാൽ അതിന്റെ അണിയറയിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആർക്കും തന്നെ അറിയില്ല. എന്തായിരുന്നു സത്യമെന്ന് തുറന്ന് പറയുകയാണ് വൈപ്പിൻ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ ക്രസ്റ്റി എവേർട്ട്.

ഒരു ദിവസം തന്റെ ഭിന്നശേഷിക്കാരനായ മകൻ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറിലേയ്ക്ക് നിർത്താതെ കോളുകൾ, മെസേജുകൾ. എല്ലാം അശ്ലീലം നിറ‍ഞ്ഞവ. അവർക്ക് എന്റെ റേറ്റ് അറിയണം. എത്ര പറഞ്ഞിട്ടും നിർത്താതെ വിളിച്ചുകൊണ്ടിരുന്ന ഒരുത്തന് പണി കൊടുക്കാമെന്ന് കരുതിയാണ് 25,000 രൂപയാണ് റേറ്റ്, പൈസയിട്ടിട്ട് നീ വിളിക്ക് എന്നു പറഞ്ഞത്. ഇല്ലെങ്കിൽ നിന്റെ വീട്ടിൽ കയറിപ്പണിയുമെന്നു മനപ്പൂർവം പറഞ്ഞത്. എന്നാൽ അതിന് പിന്നിൽ വലിയൊരു തിരക്കഥ തയ്യാറാകുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അത് തനിക്ക് തന്നെ വലിയൊരു പണിയായി മാറുമെന്ന് കരുതിയിരുന്നില്ലാ എന്നും ക്രിസ്റ്റി പറയുന്നു. ഒരു വർഷം മുമ്പ് ഭർത്താവുമായി പിരിയേണ്ടി വന്നപ്പോൾ താൻ ഗർഭിണി ആയിരുന്നു. അപ്പോൾ പതിനാല് വയസ്സായ ഭിന്നശേഷിക്കാരനായ മകൻ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്. വീട്ടുകാരുടെ ഇഷ്ടപ്രകാരമല്ലാതെ പോയതു കൊണ്ട് ഭർത്താവുമായി പിരിയേണ്ടി വന്ന് താൻ തനിച്ചായപ്പോൾ വീട്ടപകാരു പോലും തനിക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും ഒറ്റയ്ക്ക് ആയിപ്പോകുന്ന സ്ത്രീകളെ സഹായിക്കാൻ ആളുകളുടെ ബഹളമാണ്. സുഹൃത്തുക്കൾ മുതൽ പഴയ കൂട്ടുകാർ വരെ കാണുന്നത് വേറൊരു കണ്ണിൽ. അങ്ങനെ വന്ന ഒരുവനെ പിണക്കിയതാണ് ഈ പൊല്ലാപ്പെല്ലാം ഉണ്ടാക്കിയത്.

ഭിന്നശേഷിക്കാരനായ മകനോട് ആശയവിനിമയം നടത്തുന്നത് സ്മാർട്ട് ഫോൺ വഴിയാണ്. അവന് അതില്ലാതെ കഴിയില്ല. ഒന്നുകിൽ വാട്ട്സാപ്പിൽ മെസേജ് അയയ്ക്കണം അല്ലെങ്കിൽ വീഡിയോ കാൾ ചെയ്യണം. ആ ഫോണിലേയ്ക്കാണ് കാളുകൾ നിർത്താതെ വന്നുകൊണ്ടിരുന്നത്. കണ്ട കൂട്ടുകാർക്കൊക്കെ നമ്പർ കൊടുത്തിട്ടല്ലേ ഇങ്ങനോക്കെ സംഭവിക്കുന്നതെന്ന് ആദ്യം മകനെ വഴക്ക് പറഞ്ഞു എങ്കിലും വിളിക്കുന്നവരോടു സംസാരിച്ചപ്പോഴാണ് അവർ പറയുന്നത്, ആ നമ്പർ ആരോ ഒരു ഡേറ്റിങ് സൈറ്റിൽ കൊച്ചിയിലെ സുന്ദരികളുടെ പട്ടികയിൽ ആഡ് ചെയ്തിട്ടുണ്ടെന്ന്. പലർക്കും കാര്യം പറഞ്ഞപ്പോൾ മനസ്സിലായി. ഒരുത്തനുമായി പിണങ്ങേണ്ടി വന്ന് അധിക ദിവസങ്ങൾ കഴിഞ്ഞിട്ട് അധിക നാൾ ആയിട്ടില്ലാത്തതിനാൽ ആരാണ് ഇതു ചെയ്തതെന്ന് അറിയാമായിരുന്നതിനാൽ അന്നു തന്നെ പൊലീസിൽ പരാതി നൽകി. സൈബർ പൊലീസിലും പരാതി നൽകിയിട്ടും ഇന്നു വരെ പ്രതിയെ കണ്ടെത്താനോ പിടികൂടാനോ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംശയിക്കുന്ന ആൾ വിദേശത്താണെന്നും അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാൻ സാധിക്കില്ല എന്നൊക്കെയുള്ള ന്യായങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ക്രിസ്റ്റി പറയുന്നു.

you may also like this video;

വിളിച്ചിരുന്നയാൾ ഇതിനകം തന്നെ ചില ഓൺലൈൻ പത്രക്കാരുമായി വാർത്ത കൊടുക്കാൻ ധാരണയാക്കിയിരുന്നു. അതിനു വേണ്ടി പരമാവധി എന്നെ പ്രകോപിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യമെന്ന് തിരിച്ചറിയാൻ ഏറെ വൈകി. റിപ്പോർട്ടറുടെ നിർദേശമനുസരിച്ചാണ് അയാൾ സംസാരിച്ചതെന്ന് പിന്നീടാ മനസ്സിലായത്’. താൻ സെക്സ്റാക്കറ്റിൽ പെട്ട ആളാണെന്നും യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നും വാർത്ത വന്നതോടെ മാനസികമായി തകർന്നു. മൂന്നാഴ്ചയോളം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആയില്ലെന്നും വീട്ടിലെ ഒരു മുറിയിൽ അടച്ചിരിക്കുകയായിരുന്നുവെന്നും ക്രിസ്റ്റി വിശദീകരിച്ചു. അത്യാവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങും. വീട്ടിൽ സഹായത്തിനുണ്ടായിരുന്ന ചേച്ചി കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി. അടുപ്പം കാണിച്ചിരുന്ന കൂട്ടുകാരടക്കം എല്ലാവരും തന്നെ വെറുത്തു. ‘എനിക്ക് അവളെ അറിയാം, ഒറ്റയ്ക്ക് അവൾ അനുഭവിക്കുന്നത് ഞാൻ കാണുന്നതല്ലേ’ എന്നു പറഞ്ഞ് ആ ചേച്ചി മാത്രം എനിക്ക് ഒപ്പമുണ്ടായിരുന്നു.

വാട്സാപ്പിലും ഫെയ്സ്ബുക്കിലും എല്ലാം പ്രചരിച്ച ചിത്രങ്ങളിൽ ഒരു സ്കൂട്ടറുണ്ടായിരുന്നു. ആ സ്കൂട്ടറുമായി എങ്ങും പോകാൻ പറ്റാത്ത അവസ്ഥയായി. സ്കൂട്ടറിന്റെ നമ്പർ നോക്കി എംവിഐയുടെ സൈറ്റിൽ കയറി പേരും വിവരങ്ങളും എടുക്കും. ആ പേര് ഫെയ്സ്ബുക്കിൽ തിരഞ്ഞ് ബാക്കി വിവരങ്ങളും ഫോട്ടോയും എടുക്കും. ഇത് സഹിക്കാൻ വയ്യാതെയാണ് സ്കൂട്ടർ വിറ്റത്. താമസിച്ചിരുന്ന വീടിന്റെ ഗേറ്റ് ഫോട്ടോയിലൂടെ നാട്ടുകാർക്ക് പരിചിതമായെന്ന് വീട്ടുടമയുെട പരാതിയ്ക്കൊടുവിൽ വീട് മാറി. ഈ സമയം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ആളുകളെ അഭിമുഖീകരിക്കാനാവാതെ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു. ആളുകൾ ഫോണിൽ നോക്കി തന്നെ നോക്കുന്നതു പോലെ തോന്നിത്തുടങ്ങി. മാനസികമായി സമ്മർദ്ദിത്തിലായി. തനിക്കെതിരെ വാർത്ത നൽകിയവർക്കെതിരെ പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും തന്നെ സംഭവിച്ചില്ല. താൻ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ നടപടി എടുക്കാൻ ഒരു തവണ വിളിച്ചതൊഴികെ മറ്റൊന്നും സംഭവിച്ചില്ല. പക്ഷേ വാർത്ത വന്നതോടെ ഡേറ്റിങ് സൈറ്റിൽ നിന്ന് നമ്പർ അപ്രത്യക്ഷമായി.

ഞാനാരെയാണ് പേടിച്ച് ഓടണ്ടത് എന്നു പറഞ്ഞ് ധൈര്യം തന്നത് ചില സുഹൃത്തുക്കളാണ്. പക്ഷേ ഇപ്പോൾ ഞാനൊരു ആക്ടിവിസ്റ്റാണ് എന്ന മട്ടിലാണ് എന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്. പലരും സ്ക്രീൻഷോട്ട് അയച്ചു തന്നപ്പോഴാണ് ആദ്യം അറിയുന്നത്. ഫെയ്സ്ബുക്കിൽ ഇട്ടിരുന്ന പല ഫോട്ടോകളും സുഹൃത്തുക്കള്‍ അടക്കം പലരും സേവ് ചെയ്ത് വെച്ചിരുന്നു എന്ന കാര്യം ഇപ്പോഴാണ് മനസ്സിലാക്കുന്നത്. പാവക്കുളം അമ്പലത്തിൽ ബിജെപിയുടെ പരിപാടി അലങ്കോലമാക്കിയത് ഞാനാണത്രേ. എന്റെ പഴയ പടങ്ങൾ എഡിറ്റ് ചെയ്തും അല്ലാതെയുമെല്ലാം ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നു. പുറത്തിറങ്ങിയാൽ ആരെങ്കിലും പിടിച്ച് ഇടിക്കുമോ എന്ന് പേടിക്കണ്ട അവസ്ഥ. ഇതോടെയാണ് വീണ്ടും പൊലീസിൽ പരാതിയുമായെത്തിയത്. സൈബർ പൊലീസിൽനിന്ന് നേരത്തെ ഉള്ള അനുഭവം അറിയുന്നതിനാൽ ഡിസിപിക്ക് പരാതി കൊടുത്തു. ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ക്രിസ്റ്റി പറയുന്നു.

you may also like this video;