23 April 2024, Tuesday

നിയമനിർമ്മാണ വേദികളിൽ സ്ത്രീകൾക്ക് പങ്കാളിത്തം ഉറപ്പാക്കണം: സി.എസ്.സുജാത

Janayugom Webdesk
അമ്പലപ്പുഴ
October 22, 2021 8:30 pm

നിയമനിർമ്മാണ വേദികളിൽ സ്ത്രീകൾക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത പറഞ്ഞു. പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി പറവൂർ രക്തസാക്ഷി നഗറിൽ സംഘടിപ്പിച്ച “വർത്തമാനകാല സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച വനിതാ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ഭരണഘടനാ രൂപീകരണ വേളയിൽ 15 ഓളം സ്ത്രീകളുണ്ടായിരുന്നു. എന്നാൽ ആ ഭരണഘടനയിൽ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തിക്കമാക്കാൻ സ്ത്രീകൾ തന്നെ രംഗത്തു വരേണ്ടിവരുന്നു. സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ നിലവിലുണ്ടങ്കിലും അവയൊന്നും പ്രായോഗികതലത്തിലേക്ക് എത്തിയിട്ടില്ലന്നത് വേദനാജനകമാണന്നും അവര്‍ പറഞ്ഞു. എം ഷീജ അധ്യക്ഷയായി. വി എസ് മായാദേവി സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ദീപ്തി അജയകുമാർ, ഷീബാ രാകേഷ്, ഗീതാ ബാബു, സജിതാ സതീശൻ, ജയാ പ്രസന്നൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.