ഒരു മോഷ്ടാവിന് ഇതിലും വലിയ പണി കിട്ടാനുണ്ടോ?

Web Desk
Posted on November 27, 2018, 10:07 am

ഫ്ലോറിഡ: അയല്‍ക്കാരന്റെ വീട്ടിലെത്തിയ കൊറിയര്‍ മോഷ്ടിച്ച യുവതിക്ക് കിട്ടിയ പണി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കാരണം വേറൊന്നുമല്ല, കൊറിയറിലെ വസ്തു തന്നെ. ഓന്തിന്റെ ഭക്ഷണാവശ്യത്തിനായി കൊണ്ടുവന്ന ചില പ്രത്യേകയിനം വണ്ടുകളുടെ ലാര്‍വ്വയാണ്  യുവതി അയല്‍ക്കാരന്റെ വീട്ടുപടിക്കല്‍ നിന്ന് മോഷ്ടിച്ചത്. ഫ്ലോറിഡയിലെ അപ്പോപ്ക എന്ന സ്ഥലത്താണ് സംഭവം.

വീടിന്റെ കതകില്‍ ഉണ്ടായിരുന്ന സിസിടിവി ശ്രദ്ധിക്കാതെയായിരുന്നു യുവതിയുടെ മോഷണം. ഷെല്ലി ഡ്രേവ് എന്നയാളുടെ വീട്ടിലെത്തിയാണ് യുവത് കൊറിയര്‍ മോഷ്ടിച്ചത്. സമയം കഴിഞ്ഞിട്ടും കൊറിയര്‍ കിട്ടാത്തതിനെ തുടര്‍ന്ന് കൊറിയര്‍ സര്‍വീസുമായി ബന്ധപ്പെട്ടു. അപ്പോഴാണ് കൊറിയര്‍ വീട്ടിലെത്തിച്ചിട്ട് സമയം ഏറെയായി എന്നറിഞ്ഞത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. യുവതി കൊറിയര്‍ മോഷ്ടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനു കുറച്ച് അകലെ കൊറിയര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പക്ഷെ കൊറിയറില്‍ നിന്ന് പകുതിയിലേറെ ലാര്‍വ്വകളെ നഷ്ടമായെന്ന് ഷെല്ലി പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.