Web Desk

മെൽബൺ

February 27, 2020, 2:55 pm

വനിത ടി20 ലോകകപ്പ്; സെമി ഉറപ്പിച്ച് പെൺപട

Janayugom Online

വനിത ടി20 ലോകകപ്പിൽ തങ്ങളുടെ ജൈത്രയാത്ര തുർന്ന് ഇന്ത്യ. തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ ന്യൂസീലാൻഡിനെ നാലു റൺസിന് തോൽപിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 34 പന്തിൽ 46 റൺസെടുത്ത കൗമാര തരാം ഷെഫാലി വർമയും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഷെഫാലിയാണ് കളിയിലെ താരം. ടൂർണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

അവസാന രണ്ടോവറിൽ 34 റൺസെന്ന കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിനായി അമേലിയ കെർ ആണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പൂനം യാദവ് എറിഞ്ഞ ഓവറിൽ നാലു ബൗണ്ടറി നാലു ബൗണ്ടറി അടക്കം 18 റൺസ് നേടിയ കെർ അവസാന ഓവറിലെ ലക്ഷ്യം 16 ആക്കി മാറ്റി.

ENGLISH SUMMARY: Women t20 world cup India into semi

YOU MAY ALSO LIKE THIS VIDEO