മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു

Web Desk
Posted on September 23, 2019, 6:08 pm

മുംബൈ: പിതാവിന്റെ പക്കല്‍ നിന്നും മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മുംബൈയിലെ മാന്‍ഖര്‍ഡ് കോളനിയ്ക്ക് സമീപമാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നത് കണ്ട് ബന്ധുക്കള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടി സ്ത്രീയെ കൂട്ടംച്ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.  കുട്ടി തന്‍റേതാണെന്നാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സ്ത്രീ അവകാശപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്ദോഗ്യസ്ഥര്‍ അറിയിച്ചു.

you may also like this video;