Wednesday
21 Aug 2019

അശ്ലീല വെബ്സൈറ്റ് സന്ദര്‍ശകരില്‍ പുരുഷന്മാരെ കടത്തിവെട്ടി സ്ത്രീകള്‍

By: Web Desk | Friday 14 December 2018 6:56 PM IST


hands of a business woman typing on a laptop keyboard

അശ്ലീല വെബ്സൈറ്റ് സന്ദര്‍ശകരില്‍ പുരുഷന്മാരെ കടത്തിവെട്ടി സ്ത്രീകള്‍. ലോകത്തുള്ള പോണ്‍ കാഴ്ചക്കാര്‍ക്കിടയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ദ്ധനവ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. ഈ സൈറ്റുകളിലെ സ്ത്രീകാഴ്ചക്കാരില്‍ സ്വവര്‍ഗ്ഗരതിയുടെ കാഴ്ചക്കാര്‍ ആയിരുന്നു കൂടുതലെന്നും പുറത്തുവിട്ട ഡാറ്റ പറയുന്നു.

ഈ സൈറ്റുകള്‍ ഈ വര്‍ഷം അവസാനിക്കുമ്പോള്‍ 40 ബില്ല്യണ്‍ പേജ് വ്യൂവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും കുടുതല്‍ ആള്‍ക്കാര്‍ കണ്ടത് ലെസ്ബിയന്‍ സെക്‌സും ആയിരുന്നു. ഈ വര്‍ഷത്തെ പോണ്‍ ഹബ്ബിന്റെ കണക്കുകളില്‍ കാഴ്ചക്കാരില്‍ 30 ശതമാനം സ്ത്രീകളാണ്. ഇവര്‍ കണ്ട ലെസ്ബിയന്‍ വീഡിയോകളുടെ പുരുഷന്മാര്‍ കണ്ടതിനേക്കാള്‍ 151 ശതമാനം കൂടുതലാണ്. ദിവസവും പോണ്‍ഹബ്ബ് കാണുന്നവരുടെ എണ്ണം 125 ദശലക്ഷമാണ്. 4,791,799 പോണ്‍ വീഡിയോകളാണ് 2018 ല്‍ പോണ്‍ഹബ്ബില്‍ മാത്രം പോസ്റ്റ് ചെയ്യപ്പെട്ടത്.