October 3, 2022 Monday

Related news

September 30, 2022
September 23, 2022
September 22, 2022
September 20, 2022
September 15, 2022
September 12, 2022
September 7, 2022
September 6, 2022
September 5, 2022
September 2, 2022

ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ കാഴ്ചയില്‍ മൃഗങ്ങളെപ്പോലെ; തെരുവുകളില്‍ പോസ്റ്റര്‍ പതിപ്പിച്ച് താലിബാന്‍

Janayugom Webdesk
June 17, 2022 12:51 pm

ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകള്‍ കാഴ്ചയില്‍ മൃഗങ്ങളെപ്പോലെയാണെന്ന് താലിബാന്‍. കാണ്ഡഹാറിലെ തെരുവുകളില്‍ പതിച്ച പോസ്റ്ററുകളിലാണ് താലിബാന്‍ ഈ പരാമര്‍ശം നടത്തിയത്. താലിബാന്റെ പൊലീസ് സേന നഗരത്തിലെ പ്രധാനപ്പെട്ട കഫേകളിലും മറ്റ് ഷോപ്പുകളിലും പോസ്റ്റുകള്‍ പതിപ്പിച്ചിട്ടുണ്ട്. ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ കാഴ്ചയില്‍ മൃഗങ്ങളെ പോലെയാകുവാനാണ് ശ്രമിക്കുന്നതെന്ന് പോസ്റ്ററുകളില്‍ പറയുന്നത്. 

സ്ത്രീകള്‍ ഇറക്കം കുറഞ്ഞതും, ഇറുകിയതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിയമവിരുദ്ധമാണെന്ന് പോസ്റ്ററില്‍ പറയുന്നത്. മുഖം മറയ്ക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ വീട്ടില്‍ വിവരം അറിയിക്കുമെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും താലിബാന്‍ അധികൃതര്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പൊലീസ് പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ച് താലിബാന്‍ വക്താവ് പ്രതികരിച്ചിട്ടില്ല. അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Eng­lish Summary:Women who do not wear the hijab look like ani­mals, tal­iban statement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.