December 10, 2023 Sunday

Related news

June 28, 2023
June 20, 2023
May 25, 2023
April 26, 2023
April 17, 2023
February 12, 2023
February 10, 2023
February 2, 2023
February 2, 2023
January 11, 2023

കുടുംബ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ വനിതാ ബെഞ്ച്

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2022 10:40 pm

കുടുംബ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ ഇനി വനിതാ ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ഹിമാ കോലി, ബേലാ എം ത്രിവേദി എന്നിവരുള്‍പ്പെട്ട വനിതാ ബെഞ്ചിന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂപം നല്‍കി. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇത് മൂന്നാം വട്ടമാണ് സമ്പൂര്‍ണ്ണ വനിതാ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് സിറ്റിങ്ങ് നടത്തുന്നത്. 2013 ല്‍ ജസ്റ്റിസുമാരായ ഗ്യാന്‍ സുധാ മിശ്ര, രഞ്ജനാ പ്രസാദ് ദേശായി എന്നിവരടങ്ങിയ ബഞ്ച് സിറ്റിങ്ങ് നടത്തിയതോടെയാണ് സമ്പൂര്‍ണ വനിതാ ബെഞ്ചിന് സുപ്രീം കോടതിയില്‍ തുടക്കമായത്. അന്നു പക്ഷെ ബെഞ്ചിനെ നയിക്കേണ്ട ജസ്റ്റിസ് അഫ്താബ് ആലം എത്താതിരുന്നതോടെ അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു സമ്പൂര്‍ണ വനിതാ ബെഞ്ച്.

പുതുതായി രൂപീകരിച്ച സമ്പൂര്‍ണ വനിതാ ജഡ്ജിമാരുടെ ബഞ്ചില്‍ പത്ത് ട്രാന്‍സ്ഫര്‍ ഹര്‍ജികളും പത്ത് ജാമ്യഹര്‍ജികളും ഉള്‍പ്പടെ 32 ഹര്‍ജികളാണ് പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ ഒമ്പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും ഉണ്ട്.2018 ലാണ് സമ്പൂര്‍ണ വനിതാ ബഞ്ചിന് സുപ്രീം കോടതിയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചത്. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, ഇന്ദിരാ ബാനര്‍ജി എന്നിവരുള്‍പ്പെട്ട ബെഞ്ചായിരുന്നു അത്. നിലവില്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ മൂന്നു പേരാണ് വനിതകളായുള്ളത്. ഹിമാ കോലി, ബി വി നാഗരത്‌ന, ബേലാ എം ത്രിവേദി. മറ്റൊരു വനിതാ ജഡ്ജിയായിരുന്ന ഇന്ദിരാ ബാനര്‍ജി ഒക്ടോബറിലാണ് വിരമിച്ചത്. 

Eng­lish Summary:Women’s bench in Supreme Court to hear fam­i­ly cases
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.