വി എൻ കൃഷ്ണപ്രകാശ്

 കൊച്ചി

March 08, 2020, 8:51 am

തൊണ്ണൂറിന്റെ ചെറുപ്പത്തിലും കമലാക്ഷിക്ക് ഹോബി അദ്ധ്വാനം

Janayugom Online

ഓർമകൾക്ക് തിളക്കം ലേശം മങ്ങിയെങ്കിലും തൊണ്ണൂറുകാരിയായ കമലാക്ഷിക്ക് ഇപ്പോഴും വിശ്രമിക്കാൻ നേരമില്ല. വെറുതെയിരുന്ന് നേരം പോക്കാൻ ഇഷ്ടമില്ല എന്നു പറയുന്നതാവും കൂടുതൽ ശരി. അതേ, ചേർത്തല കീരുവെള്ളി വെളി വീട്ടിൽ കമലാക്ഷിക്ക് അദ്ധ്വാനമാണ് ഹോബി. ഇരുപതാം വയസിൽ നിത്യവൃത്തിക്കായി തുടങ്ങിയ കയർപിരിക്കൽ ഈ തൊണ്ണൂറാം വയസിലും ആവേശത്തോടെ തുടരുകയാണ് കമലാക്ഷി.

കയറ് പിരിയില്ലെങ്കിൽ ആള് എങ്ങോട്ടെങ്കിലും നടന്ന് പൊയ്ക്കളയുമെന്നതിനാൽ മക്കളും കൊച്ചു മക്കളുമെല്ലാം കമലാക്ഷിയമ്മയുടെ ഹോബിയിൽ ഏറെ തൃപ്തരാണ്. അണ കണക്കിൽ തുടങ്ങിയതല്ലേ, ഇപ്പോൾ കുഞ്ഞുങ്ങൾക്കൊക്കെ വലിയ കാശൊക്കെ കിട്ടും” നിഷ്കളങ്കമായ ചിരിയുടെ അകമ്പടിയോടെ കമലാക്ഷിയമ്മ പറയുന്നു.

ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിലെ മുട്ടത്തിപറമ്പ് പന്ത്രണ്ടാം വാർഡിലെ തറവാട്ടിൽ തന്റെ ഇളയ മക്കളായ പ്രകാശന്റെയും സഹദേവന്റെയും കുടുംബങ്ങളുടെ കൂടെ തികഞ്ഞ സന്തോഷത്തിൽ കഴിയുകയാണ് കമലാക്ഷി.

Eng­lish Sum­ma­ry: Wom­en’s day special.

you may also like this video;