March 21, 2023 Tuesday

Related news

March 9, 2023
March 8, 2023
March 8, 2023
March 8, 2023
February 24, 2023
March 8, 2022
March 8, 2022
March 8, 2022
March 7, 2022
March 8, 2021

വനിതാ ദിനം; സ്റ്റേഷൻ ചുമതല ഏറ്റെടുത്ത് വനിതാ പൊലീസുകാർ

Janayugom Webdesk
തിരുവനന്തപുരം
March 8, 2020 7:02 pm

ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 125 പൊലീസ് സ്റ്റേഷനുകളിൽ ഇന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല നിർവഹിച്ചു. ജിഡി ചാർജിന്റെ ചുമതല ഉൾപ്പടെ എല്ലാ ദൈനംദിന ജോലികളും നിർവഹിച്ചത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ആയിരുന്നു. സ്റ്റേഷനിൽ എത്തിയ പരാതിക്കാരെ സ്വീകരിച്ചും അവരുടെ പരാതികൾ ചോദിച്ചറിഞ്ഞും അതിൽ മേൽ വേണ്ട നടപടികൾ ഉൾപ്പടെ എല്ലാം വനിതാ ഉദ്യോഗസ്ഥരുടെ കൈകളിലായിരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിലും വനിതാ പൊലീസ് കമാൻഡോകളായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ 19 പൊലീസ് സ്റ്റേഷനുകളിലും വനിതകളാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല വഹിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനും സുരക്ഷാ ഒരുക്കിയത് വനിതാ ഗാർഡായിരുന്നു. തിരുവനന്തപുരം കൂടാതെ തൃശൂർ, കോഴിക്കോട്, എറണാകുളം തുടങ്ങിയ സംസ്ഥാനങ്ങളിലും വനിതാ ഉദ്യോഗസ്ഥർക്കായിരുന്നു സ്റ്റേഷൻ ഹൗസിന്റെ ചുമതല.വനിതാ സബ് ഇൻസ്‌പെക്ടർമാർ ഒന്നിലധികമുള്ള സ്റ്റേഷനുകളിൽ അവരുടെ സേവനം മറ്റു സ്റ്റേഷനുകളിലേയ്ക്ക് ലഭ്യമാക്കിയിരുന്നു.വനിതാ ഓഫീസർമാർ ലഭ്യമല്ലതെയിരുന്ന സ്ഥലങ്ങളിൽ വനിതകളായ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും സിവിൽ പൊലീസ് ഓഫീസർമാരുമാണ് ആ ചുമതല നിർവഹിച്ചത്.

ENGLISH SUMMARY: Wom­en’s day women police offi­cers take over the charge

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.