ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ ആണ് ടീം ക്യാപ്റ്റൻ. ഓസ്‌ട്രേലിയയില്‍ ഫെബ്രുവരി 21നാണ് ലോകകപ്പ് ആരംഭിക്കുന്നത്.
15 അംഗ ടീമിൽ ബംഗാൾ താരം റിച്ച ഘോഷയാണ് പുതുമുഖം. വനിതാ ചലഞ്ചർ ട്രോഫിയിൽ 26 പന്തിൽ നിന്ന് 36 റൺസ് എന്ന നേട്ടമാണ് റിച്ചയെ ടീമിലേക്ക് എടുക്കുന്നത്. അതേസമയം പതിനഞ്ച് വയസ് മാത്രമുള്ള ഷെഫാലി വർമ്മയും ടീമിലുണ്ട്. ഷെഫാലിയുടെ ആദ്യ ലോകകപ്പാണിത്.
ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ടൂര്‍ണമെന്‍റിനുള്ള 16 അംഗ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് മത്സരത്തിൽ ഉള്ളത്. ജനുവരി 31നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. 16-ാം താരമായി നുസ്‌ഹത്ത് പര്‍വീനെയാണ് ഉള്‍പ്പെടത്തിയിരിക്കുന്നത്. ടീമില്‍ മറ്റ് മാറ്റങ്ങളില്ല.
ലോകകപ്പിനുള്ള ഇന്ത്യൻ ടീം
ഹർമൻപ്രീത് കൗർ(ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, വേദാ കൃഷ്ണമൂർത്തി, റിച്ച ഘോഷ്, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, ശിഖ പാണ്ഡെ, പൂജ വാസ്ത്രാക്കർ, അരുദ്ധതി റെഡി.
ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യൻ ടീം
ഹർമൻപ്രീത് കൗർ(ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, വേദാ കൃഷ്ണമൂർത്തി, റിച്ച ഘോഷ്, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, ശിഖ പാണ്ഡെ, പൂജ വാസ്ത്രാക്കർ, അരുദ്ധതി റെഡി, നുസ്ഹത്ത് പർവീൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.