തട്ടം വലിച്ചൂരി ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം

തട്ടമിടാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീയെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ച ഇസ്ലാമിക സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തട്ടം വലിച്ചൂരി തെരുവ് വീഥികളില്‍ ഇറാനിലെ സ്ത്രീകളുടെ പ്രതിഷേധം.
അന്താരാഷ്ട്ര വനിതാദിനത്തില്‍ കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ നഗരങ്ങള്‍ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ സ്ത്രീകള്‍ ശക്തമായ പ്രതിഷേധം നടത്തിവരികയാണ്.
ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തിന്റെ പേരില്‍ 30 ഓളം സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും വിചാരണ നേരിടുകയാണ്.